The Wayback Machine - https://web.archive.org/web/20111128051230/http://kovilan.com:80/

   കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9നു (മലയാള വര്‍ഷം 1098 മിഥുനം 25) കോവിലന്‍ ജനിച്ചു. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.
1943 - 46ല്‍, റോയല്‍ ഇന്ത്യന്‍ നേവിയിലും, 1948 - 68ല്‍ കോള്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

   കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളില്‍ ആവിഷ്കരിച്ചു. അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സ���ഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലന്‍.

കൃതികള്‍ : തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍ ബോര്‍ഡ്‌ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം

പുരസ്കാരങ്ങള്‍ : കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977), മുട്ടത്തു വര്‍ക്കി പുരസ്കാരം (1995), ബഷീര്‍ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്) (1995), എ.പി. കുളക്കാട് പുരസ്കാരം (1997), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997), കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1998), സാഹിത്യ അക്കാദമി പുരസ്കാരം (1998), എന്‍.വി. പുരസ്കാരം (1999), വയലാര്‍ പുരസ്കാരം (1999), എഴുത്തച്ഛന്‍ പുരസ്കാരം (2006), ഖത്തര്‍ പ്രവാസികളുടെ ബഷീര്‍ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

അറിയിപ്പുകള്‍

  • കോവിലന്‍.കോം പുതിയ രൂപത്തില്‍

പിന്തുടരു‍